Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിലായി

പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയിലായി

കൊച്ചി: പതിനേഴുകാരിയെ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ പട്ടിക്കാട് പല്ലശന വീട്ടില്‍ വിഷ്ണു രാജിനെയാണ് (21)കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് കടവന്ത്ര ജവഹര്‍ നഗര്‍ റോഡില്‍ പെണ്‍കുട്ടിയും ചേച്ചിയും കൂടി സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ഇയാള്‍ ശല്യം ചെയ്തത്. പിറകെ ബൈക്കില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ച്‌ കടന്നു കളയുകയായിരുന്നു. കുമാരനാശാന്‍ ലെയിനില്‍ കാര്‍ പെയിന്ററായ പ്രതി കടവന്ത്ര മുട്ടത്ത് ലെയിനില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi