Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പെൻഷൻ അദാലത്ത്

തൊടുപുഴ: ഇടുക്കി തപാല്‍ ഡിവിഷന്റെ പെൻഷൻ അദാലത്ത് ജൂണ്‍ 8ന് രാവിലെ 11ന് തൊടുപുഴയിലുള്ള ഇടുക്കി ഡിവിഷൻ സൂപ്രണ്ട് ഓഫീസില്‍ നടത്തും.

ഇടുക്കി തപാല്‍ ഡിവിഷന്റെ അധികാരപരിധിയില്‍ വരുന്ന മുൻ തപാല്‍ ജീവനക്കാരുടെ തപാല്‍ പെൻഷൻ / തപാല്‍ കുടുംബ പെൻഷൻ സംബന്ധമായ പരാതികളുള്ള വർക്ക് അദാലത്തില്‍ പങ്കെടുക്കാം.തപാല്‍ വകുപ്പിലെ ജി. ഡി. എസ് പെൻഷൻകാരുടേയും ബി.എസ്.എൻ.എല്‍ ജീവനക്കാരുടേയും കേസുകള്‍ പരിഗണിക്കുന്നതല്ല. പെൻഷൻ അദാലത്തില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പെൻഷൻകാർ നേരിട്ട് ഹാജരാകേണ്ടതാണെന്നു ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi