തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി. കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍ - മറിയം ദമ്ബതികളുടെ മകനാണ്.
ഫൊറോന വികാരിയായും വികാരിയായും പല ആരാധനാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്
'ബലവാനായ ദൈവമേ...' ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്.സി.സി, സിസ്റ്റര്‍ ഫിഷര്‍ എഫ്.സി.സി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.

