Sunday, 27 Sep, 10.50 pm കേരളകൗമുദി

പ്രാദേശികം
ഫലം വൈകുന്നു: സമ്ബര്‍ക്ക സാദ്ധ്യതയും

  • 10 ദിവസത്തില്‍ 4000 കടന്നു

തൃശൂര്‍ : കൊവിഡ് വ്യാപനം ലക്കില്ലാതെ കുതിക്കുന്നതിനിടെ പരിശോധനാ ഫലം വൈകുന്നത് സമ്ബര്‍ക്ക സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. രോഗ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധനയാണ് നടത്തുന്നത്. ഇവരില്‍ പൊസിറ്റീവ് ആണെന്ന് കണ്ടാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്താതെ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്.

തുടര്‍ന്ന് പൊസിറ്റീവ് റിസല്‍ട്ടിന്റെ റിപ്പോര്‍ട്ട് ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറുകയും കാറ്റഗറി അനുസരിച്ച്‌ ഇവരെ എത് സ്ഥലത്താണ് പാര്‍പ്പിക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യും. എന്നാല്‍ സ്രവ പരിശോധനാ റിപ്പോര്‍ട്ട് പലപ്പോഴും വൈകുന്നത് മൂലം പൊസിറ്റീവ് ആകുന്നവരുടെ സമ്ബര്‍ക്കം വര്‍ദ്ധിക്കും. കഴിഞ്ഞ ദിവസം കണിമംഗലത്ത് അന്റിജന്‍ പരിശോധന കഴിഞ്ഞ് പിറ്റേ ദിവസം മാത്രമാണ് പൊസിറ്റീവ് ആണെന്ന വിവരം ആരോഗ്യ വകുപ്പില്‍ നിന്ന് അറിയുന്നത്. ആന്റിജന്‍ പരിശോധനയുടെ ഫലം ഒരു മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നിരിക്കെയാണ് ഇത്രയും വൈകുന്നത്.

നേരത്തെ സ്രവ പരിശോധന നടത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെ പുറത്ത് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനും വിളിച്ചു പറയുന്നതിനുമുള്ള ജീവനക്കാരുടെ കുറവും പ്രതിരോധ പ്രവര്‍ത്തനം തടസമാകുന്നുണ്ട്.

ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും രോഗം സ്ഥീരീകരിക്കുന്നവരില്‍ 98 ശതമാനവും സമ്ബര്‍ക്കത്തിലൂടെയാവുകയും ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. പല സ്ഥലങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് മൂലം അത്തരം മേഖലകളിലേക്ക് പുതിയ ജീവനക്കാരെ എത്തിക്കുകയും വേണം. ഓരോ സ്ഥലങ്ങളിലും മുപ്പത് മുതല്‍ അമ്ബത് വരെ ആളുകള്‍ക്കാണ് ഓരോ ദിവസവും പരിശോധന നടത്തുന്നത്.

പത്ത് ദിവസത്തിനുള്ളില്‍ നാലായിരം

പത്ത് ദിവസത്തിനുള്ളില്‍ നാലായിരം പുതിയ രോഗികളാണ് ജില്ലയിലുണ്ടായത്. രോഗികളുടെ എണ്ണം കൂടുമ്ബോഴും പരിശോധനകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടില്ല. സെപ്തംബര്‍ 16 മുതല്‍ 26 വരെ കാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. ഇതില്‍ നിന്നാണ് 4,263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ഇതേ കാലയളവില്‍ 23,000 ഓളം പേര്‍ക്ക് ടെസ്റ്റ് നടത്തി.

സെപ്തംബര്‍ 16 മുതല്‍ 27 വരെ ടെസ്റ്റ്

തിയതി ടെസ്റ്റ് നടത്തിയവര്‍ രോഗികളുടെ എണ്ണം

സെപ്റ്റം.

16 2181 263
17 1983 296
18 1983 326
19 2975 351
20 2384 322
21 1233 183
22 2312 369
23 2323 478
24 1950 474
25 3364 607
26 3380 594
27 3380 573

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top