കൂത്താട്ടുകുളം: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ കൂത്താട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇവാക്യുവേഷന്‍ ഡ്രില്‍ സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി ഫയര്‍ ഫൈറ്റിംഗ് ഉള്‍പ്പടെ വിവിധ ഇനം രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഡെമോണ്‍സ്ട്രേഷനും അവതരിപ്പിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ കെ പ്രഫുല്‍ ,സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഗീതദേവി എന്നിവര്‍ പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കി. കൂത്താട്ടുകുളം ഫയര്‍ സ്റ്റേഷനിലെ എല്ലാ ജീവനക്കാരും ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും അദ്ധ്യാപകരും ഇതില്‍ പങ്കാളികളായി.

