ചങ്ങനാശേരി: ബാങ്കില്‍ നിന്നെന്ന വ്യാജേന വന്ന ഫോണ്‍ കോളില്‍ ആവശ്യപ്പെട്ട പ്രകാരം പിന്‍ നമ്ബര്‍ പറഞ്ഞു കൊടുത്ത വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 11000 രൂപ നഷ്ടമായി. തുരുത്തി ചെമ്ബകശേരി മാലിനിയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ചങ്ങനാശേരി സെന്‍ട്രല്‍ ബാങ്കിലാണ് മാലിനിയ്ക്ക് അക്കൗണ്ട് . ഇന്നലെ രാവിലെ 11 ഓടെ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് ഫോണിലേയ്ക്ക് കോള്‍ വന്നു. അക്കൗണ്ട് കാന്‍സലായി പോകുമെന്നും റീ ഓപ്പണ്‍ ചെയ്യുന്നതിന് എ.ടി.എം പിന്‍ നമ്ബര്‍ നല്കണമെന്നും ആവശ്യപ്പെട്ടു. ഇരുചക്ര വാഹന ലോണ്‍ ഉണ്ടായിരുന്ന വീട്ടമ്മ അക്കൗണ്ട് കാന്‍സലായാല്‍ തിരിച്ചടവ് മുടങ്ങുമെന്നു ഭയന്ന് പിന്‍ നമ്ബര്‍ പറഞ്ഞു കൊടുത്തു.

