Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിട്ടാപ്പിള്ളില്‍ ട്രെയിനിംഗ് സെന്ററിന് തുടക്കം

പിട്ടാപ്പിള്ളില്‍ ട്രെയിനിംഗ് സെന്ററിന് തുടക്കം

പെരുമ്പാവൂർ: പ്രമുഖ ഗൃഹോപകരണ, മൊബൈല്‍ ബ്രാൻഡായ പിട്ടാപ്പിള്ളില്‍ ഏജൻസീസിന്റെ അത്യാധുനിക ട്രെയിനിംഗ് സെന്റർ പെരുമ്പാവൂരില്‍ പ്രവർത്തനം തുടങ്ങി.

യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങളും കരിയർ വളർച്ചയും ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ കെ. എൻ. സംഗീത നിർവഹിച്ചു. വാർഡ് കൗണ്‍സിലർ മേഴ്സി ജോണ്‍സണ്‍, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ, പിട്ടാപ്പിള്ളില്‍ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ കിരണ്‍ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാർത്ഥികള്‍ക്കും മടങ്ങിയെത്തുന്ന പ്രവാസി യുവാക്കള്‍ക്കും റീട്ടെയില്‍ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിയർ കെട്ടിപ്പടുക്കാൻ തൊഴില്‍ നൈപുണ്യവും പ്രായോഗിക പരിചയവും നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi