Dailyhunt

പ്ലസ്ടു പ്രാക്ടിക്കല്‍ ഉപേക്ഷിക്കണം: എച്ച്‌.എസ്.എസ്.ടി.എ

കൊച്ചി: കൊവിഡ് വ്യാപനത്തിനിടയില്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എച്ച്‌.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശപ്പെട്ടു.

രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ദ്ധിക്കുമ്ബോഴാണ് യാതൊരു അടിയന്തര സാഹചര്യവുമില്ലാതിരുന്നിട്ടും പരീക്ഷാ നടത്തിപ്പുമായി വകുപ്പ് മുന്നോട്ടു പോവുന്നത്. നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് രണ്ടായിരത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലായി ഹാജരാകേണ്ടത്.

പ്രാക്ടിക്കല്‍ പരീക്ഷ വേണ്ടെന്ന് വച്ച്‌ ഇന്റേണല്‍ അസസ്‌മെന്റിലൂടെ കുട്ടികള്‍ക്ക് മാര്‍ക്കു നല്‍കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം.ജോര്‍ജ് ആവശ്യപ്പെട്ടു.

എം.സന്തോഷ് കുമാര്‍, ഡോ.എസ്.എന്‍.മഹേഷ് ബാബു, അയിര സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi