Dailyhunt
പോസ്റ്റര്‍ ബാലറ്റ് 5.30ന് കൈമാറും വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

പോസ്റ്റര്‍ ബാലറ്റ് 5.30ന് കൈമാറും വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

ത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ വോട്ടെണ്ണല്‍ ദിനമായ മേയ് നാലിന് രാവിലെ 5.30ന് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കാൻ നിയോജകമണ്ഡലങ്ങളില്‍ നിന്നും ഉപവരണാധികാരികള്‍ കളക്ടറേറ്റില്‍ എത്തണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

ഒബ്സർവർ, സ്ഥാനാർത്ഥികള്‍, സ്ഥാനാർകത്ഥികളുടെ ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം മീഡിയ സെന്റർ ക്രമീകരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും (സംസ്ഥാന ഇലക്ഷൻ കമ്മീഷനില്‍ നിന്നും അനുമതി ലഭിച്ചവർ ഒഴികെ) മൊബൈല്‍ ഫോണുകള്‍ കൗണ്ടറില്‍ ടോക്കണ്‍ മഖേനെ സൂക്ഷിക്കാം.

വോട്ടെണ്ണലിന് മുമ്പ് ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറും എസ്.എല്‍.എം.ടിമാരും വ്യക്തമായ നിർദേശം നല്‍കും. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എൻകോർ, ഇറ്റിപിബിഎംസ് എന്നിവയ്ക്ക് ആവശ്യമായ ഒ.റ്റി.പി ലഭിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ പ്രത്യേകം വാങ്ങി ഡയസില്‍ സൂക്ഷിക്കണം. സ്‌ട്രോംഗ് റൂമില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മെഷിനുകള്‍ കൊണ്ടുവരുന്ന വഴിയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഒഴികെ മറ്റാർക്കും പ്രവേശനമില്ല.
ഓരോ ടേബിളുകളില്‍ നിന്നും മെഷീൻ, പോസ്റ്റല്‍ വോട്ട് എന്നിവ എണ്ണിയതിന്റെ സ്ലിപ്പ് ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റ്മാരില്‍ നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം കൗണ്ടർ സൂപ്പർവൈസറും അസിസ്റ്റന്റും ഒപ്പ് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ എത്തിക്കണം. റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് എൻകോർ, ടാബലേഷൻ ടീമിന് കൈമാറണം.

ഓരോ റൗണ്ടുകളും പൂർത്തിയാകമ്പോള്‍ എൻകോർ ആംപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാരുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലേക്ക് ആവശ്യമുള്ള ജീവനക്കാർക്ക് മാത്രമാകും പ്രവേശനം. റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ ബന്ധപ്പെട്ട തഹസില്‍ദാർ മുഴുവൻ സമയവും ഉണ്ടാകും. കൗണ്ടിംഗ് ഹാളില്‍ നടക്കുന്ന എല്ലാ പ്രവർത്തനവും വീഡിയോഗ്രാഫി ചെയ്യും. ടാബലേഷൻ ടേബിളിലെ പ്രവർത്തനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.ഒരു പ്രാവശ്യം എണ്ണിക്കഴിഞ്ഞ് പോസ്റ്റല്‍ ബാലറ്റുകളില്‍ ആക്ഷേപം ഉന്നയിച്ചാല്‍ സംശയകരമായി മാറ്റി വച്ചിരിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേ പരിശോധിക്കു.

ഫലപ്രഖ്യാപനത്തിനുശേഷം മെഷീനുകള്‍ ജില്ല കളക്ടറേറ്റിന് സമീപമുള്ള ഇലക്ഷൻ വെയർഹൗസില്‍ എത്തിക്കുമ്പോള്‍ ഡിഫെക്ടീവ് മെഷീൻ, ഉപയോഗിക്കാത്ത മെഷീൻ, ഉപയോഗിച്ച മെഷീൻ എന്ന ക്രമത്തില്‍ പട്ടിക തയ്യറാക്കി തിരിക്കെ ഏല്‍പ്പിക്കണം. കളക്ടർ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ എസ് നസിയ, വരണാധികാരികള്‍, ഉപവരാണിധികാരികള്‍, പൊലിസ് ഉദ്യോഗ്സഥർ, തിരഞ്ഞെടുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi