ഏപ്രില്‍ ഒന്നിന് തന്നെ മെഗാ ബാങ്കിംഗ് ലയനം നടക്കും
മുംബയ്: 10 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റുന്ന നടപടി ഏപ്രില്‍ ഒന്നിന് തന്നെ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കൊറോണ ഭീതിയുടെയും ലോക്ക് ഡൗണിന്റെയും പശ്‌ചാത്തലത്തില്‍ ലയനം നീട്ടിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി) ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു.
സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കവേ, കഴിഞ്ഞവാരം ധനമന്ത്രി നിര്‍മ്മല സീതാരാമനും മെഗാ ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് തന്നെ നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലയിക്കുന്ന ബാങ്കിന്റെ ശാഖകള്‍, മാതൃ ബാങ്കിന്റെ പേരില്‍ അറിയപ്പെടും. ഉദാഹരണത്തിന് സിന്‍ഡിക്കേറ്ര് ബാങ്കിന്റെ ശാഖകള്‍ കനറാ ബാങ്ക് ശാഖകള്‍ ആയി മാറും. സിന്‍ഡിക്കേറ്ര് ബാങ്കിന്റെ ഉപഭോക്താക്കള്‍ കനറാ ബാങ്കിന്റെ ഉപഭോക്താക്കളായും മാറും.

