Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊഴിയൂരിലെ തീരദേശ  റോഡ് വീണ്ടും തകര്‍ന്നു

പൊഴിയൂരിലെ തീരദേശ റോഡ് വീണ്ടും തകര്‍ന്നു

പാറശാല: ഇന്നലെയുണ്ടായ ശക്തമായ കടലാക്രമണത്തെ തുടർന്ന് പൊഴിയൂരിലെ തെക്കേ കൊല്ലങ്കോട് - നീരോടി തീരദേശ റോഡ് തകർന്നു.കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും തകർന്നത് കാരണം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ച നിലയിലാണ്.കഴിഞ്ഞ ഒരാഴ്ച മുൻപുണ്ടായ കടല്‍ക്ഷോഭത്തില്‍ തെക്കേകൊല്ലങ്കോട്,മുല്ലശ്ശേരി ഭാഗങ്ങളിലെ രണ്ട് വീടുകളാണ് തകർന്നത്.സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്തത് കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi