Dailyhunt
പ്രണവ്,  കല്യാണി വിവാഹം ഉടൻ? വിഷു വിശേഷങ്ങള്‍ക്കിടെ പ്രണയവാര്‍ത്തയില്‍ പ്രതികരിച്ച്‌ നടി ലിസി

പ്രണവ്, കല്യാണി വിവാഹം ഉടൻ? വിഷു വിശേഷങ്ങള്‍ക്കിടെ പ്രണയവാര്‍ത്തയില്‍ പ്രതികരിച്ച്‌ നടി ലിസി

'ഹൃദയം','വർഷങ്ങള്‍ക്കുശേഷം' തുടങ്ങിയ സിനിമകളിലെ ഓണ്‍സ്‌ക്രീൻ കെമിസ്‌ട്രി ഹിറ്റായതിനുശേഷം ആരാധകർ ഏറ്റെടുത്ത താരജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലെ വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കല്യാണിയുടെ അമ്മയും നടിയുമായ ലിസി. ഒരു കമന്റിന് മറുപടിയായാണ് താരം മകളുടെ പ്രണയവാർത്തകളില്‍ പ്രതികരിച്ചത്.

'എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു' എന്ന് വിഷുക്കണിയുടെ ചിത്രം പങ്കുവച്ച്‌ ലിസി ഇൻസ്റ്റാഗ്രാമില്‍ ആശംസകള്‍ നേർന്നിരുന്നു. ഇതിനുതാഴെയാണ് ഒരാള്‍ കല്യാണി - പ്രണവ് പ്രണയത്തെക്കുറിച്ച്‌ കമന്റ് ചെയ്തത്. കല്യാണിയുടെയും പ്രണവിന്റെയും വിവാഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു കമന്റ്. ഇതിന് 'വ്യാജ വാർത്ത' എന്നാണ് ലിസി പ്രതികരിച്ചിരിക്കുന്നത്.

ഇതിനുമുൻപ് സംവിധായകൻ ആലപ്പി അഷ്‌റഫും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. 'ഞാൻ ഈ വിവരം ലിസിയോട് തുറന്ന് ചോദിച്ചിരുന്നു. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കില്‍ രണ്ട് കുടുംബത്തിനും സന്തോഷമുളള കാര്യമാണ്. അവർ തമ്മില്‍ സഹോദര ബന്ധം മാത്രമാണുളളതെന്നാണ് ലിസി എന്നോട് പറഞ്ഞത്. പ്രണവ് അവരുടെ ഹീറോ പോലെയാണ്. പ്രണവ് മതില്‍ ചാടും, മരം കയറും. കുട്ടികളുടെ ഹീറോ പോലെയാണ്. കൂടാതെ പ്രണവിന് മറ്റൊരു പ്രണയമുണ്ട്. അത് ജർമ്മനിയിലുളള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിക്ക് ഇതുവരെയായിട്ടും പ്രണയമില്ലെന്നും ലിസി പറഞ്ഞു'- എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi