Dailyhunt
പ്രതിഭകളെ  ആദരിക്കല്‍ ഇന്ന്

പ്രതിഭകളെ ആദരിക്കല്‍ ഇന്ന്

താമരശ്ശേരി : മലയോര മേഖലയിലെ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയായ സീഡ് താമരശേരിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാർത്ഥി-യുവ പ്രതിഭകളെ ആദരിക്കുന്നു.

സീഡ് എക്സലൻസ് - 2026 എന്ന പേരില്‍ നടക്കുന്ന ആദരിക്കല്‍ ഇന്ന് വൈകിട്ട് നാലിന് താമരശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പി. കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ അസി.

പ്രാഫസർ ഡോ. കെ .മുഹമ്മദ് റഷാദ്, ഐ.ടി. വിദഗ്ദൻ വിമല്‍ മാധവ് തുടങ്ങിയവർ പ്രസംഗിക്കും. പുതിയ തലമുറയിലെ സംരംഭകർക്കും ഉദ്യോഗാർഥികള്‍ക്കും ശരിയായ ദിശാബോധം നല്‍കുക, മൂല്യാധിഷ്ഠിത തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍,ഉന്നത മേഖലയിലെ പ്രഗത്ഭരുമായുള്ള ആശയവിനിമയം തുടങ്ങിയവയാണ് സീഡിന്റെ ലക്ഷ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi