തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് കൊടുത്ത രണ്ടുപേർ നെടുപുഴ പൊലീസിന്റെ പിടിയില്‍. കൈനൂർ തോമ്പില്‍ വീട്ടില്‍ ശരത്ത്,പനമുക്ക് രാമൻചിറ മഠം വീട്ടില്‍ അഭിലാഷ് രാജൻ എന്നിവരെയാണ് പിടികൂടിയത്.
അഭിലാഷ് രാജൻ മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഒല്ലൂർ പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ പെട്ടതാണ് ശരത്ത്. കോടതി റിമാൻഡ് ചെയ്തു. നെടുപുഴ എസ്.എച്ച്.
ഒ സനേഷ് പി. സി, സീനിയർ സി. പി. ഒ വിനേഷ്,മിനേഷ് സി. പി. ഒ അബീഷ് ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

