Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുണ്യഭാരതം ബലാത്സംഗക്കാരുടെ  നാടായി : ജസ്റ്റിസ് കിറുപാകരന്‍

പുണ്യഭാരതം ബലാത്സംഗക്കാരുടെ നാടായി : ജസ്റ്റിസ് കിറുപാകരന്‍

ന്യൂഡല്‍ഹി:പുണ്യഭൂമിയായ ഭാരതം ഇന്ന് ബലാത്സംഗക്കാരുടെ നാടായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കിറുപാകരന്‍ പറഞ്ഞു. തിരൂപ്പൂര്‍ ജില്ലയിലെ പല്ലടത്ത് ആസാം സ്വദേശിയായ 22കാരി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.

ഇന്ത്യയില്‍ ഓരോ 15 മിനിട്ടിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല - അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിക്ക് സുരക്ഷയും നഷ്ടപരിഹാരവും നല്‍കണമെന്നും കേസന്വേഷണത്തിന് കോയമ്ബത്തൂര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ആവശ്യം അംഗീകരിച്ച കോടതി പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസസ്ഥലവും ഒരുക്കാന്‍ ഉത്തരവിട്ടു.

കോയമ്ബത്തൂര്‍ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശിച്ചു.

വിവാദ വിധികളിലൂടെയും പരാമര്‍ശങ്ങളിലൂടെയും ശ്രദ്ധേയനാണ് ജസ്‌റ്റിസ് കിറുപാകരന്‍. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ -

@കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുന്നവരെ വന്ധ്യംകരിക്കണം

@വിവാഹത്തിന് മുമ്ബ് ലൈംഗിക ശേഷി പരിശോധിക്കണം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi