ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം ചെയ്യുന്നവരുടെ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും പൊലീസ് ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.
പൊതുജനങ്ങളെ ബോധവത്‌ക്കരിക്കാന്‍ നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും വെബ്സൈറ്റുകളിലും പ്രദര്‍ശിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

