പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജില്‍ ആരംഭിച്ച 'വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ' ഉദ്ഘാടനം പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. 'നസ്രാണിപ്പെരുമ' എന്ന പുസ്തകം ചെയർ ഡയറക്ടർ ഫാ. ഡോ.
ജെയിംസ് പുലിയുറുമ്പില്‍ പരിചയപ്പെടുത്തി. പ്രിൻസിപ്പല്‍ ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, കെ.
കെ. ശാന്താറാം, ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍,ജോബിൻ പുതിയിടത്തു ചാലില്‍, സുനില്‍ കെ. ജോസഫ്, റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

