Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

രാമേശ്വരം കനാല്‍ ശുചീകരണം : നഗരസഭയുടെ വിശദീകരണങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിക്കാര്‍

കൊച്ചി : പശ്ചിമ കൊച്ചിയിലെ രാമേശ്വരം കനാല്‍ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ നല്‍കിയ വിശദീകരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി കൊച്ചി റെസിഡന്റ്സ് അസോസിയേഷന്‍ കോ ഒാര്‍ഡിനേഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. രാമേശ്വരം കനാലിലെ ചെളി നീക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ചെളി നീക്കം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കി നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു ശരിയല്ലെന്നും നഗരസഭയുടെ വാദങ്ങള്‍ തെറ്റാണെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

 മറുപടി സത്യവാങ്മൂലത്തില്‍ നിന്ന് :

 ചെളി നീക്കാനായി അമൃത് പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയിലും ഒാപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മേയിലും പൂര്‍ത്തിയാക്കിയെന്ന് നഗരസഭ പറയുന്നു.

ഇതു ശരിയല്ല.

 നീക്കം ചെയ്ത ചെളി എവിടെ നിക്ഷേപിച്ചുവെന്നതടക്കം പറയുന്നില്ല.

 രാമേശ്വരം കനാലിന്റെ തോപ്പുംപടി ഹാര്‍ബര്‍ - എം.കെ. രാഘവന്‍ റോഡ് ഭാഗത്തെ ചെളി നീക്കിയില്ല.

 കനാലിന്റെ സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടുന്ന ജോലികളാണ് നടക്കുന്നത്. ഇതു പ്രയോജനകരമല്ല.

 കനാലില്‍ ആഴത്തിലുള്ള ചെളി നീക്കുന്നത് സംരക്ഷണ ഭിത്തി തകര്‍ക്കുമെന്ന വാദം ശരിയല്ല.

 ജല അതോറിറ്റി മുതല്‍ പി.ടി. ജേക്കബ് റോഡു വരെയുള്ള കനാല്‍ ഭാഗത്തെ ചെളി നീക്കിയിട്ടില്ല.

 ചെളി നീക്കം ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi