Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

റാങ്ക് തിളക്കവുമായി മാറംപള്ളി എം.ഇ.എസ് കോളേജ്

പെരുമ്പാവൂർ: എം.ജി സർവകലാശാല ബിരുദ പരീക്ഷയില്‍ മാറംപള്ളി എം.ഇ.എസ് കോളേജിന് (ഓട്ടോണമസ്) മികച്ച നേട്ടം. വിവിധ ഡിപ്പാർട്ട്മെന്റുകളിലായി 5 ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ നിരവധി റാങ്കുകളാണ് വിദ്യാർത്ഥികള്‍ സ്വന്തമാക്കിയത്.

ബി.കോമില്‍ ഫിദ ഫാത്തിമ, ബി.എസ്.സി ബയോടെക്നോളജിയില്‍ അമലു ബെന്നി, ബി.എസ്.സി മൈക്രോബയോളജിയില്‍ അഷ്ന സി.ജെ, ബി.എസ്.സി ഇലക്‌ട്രോണിക്സില്‍ ഹനിയ കെ.എം, ബി.എ അറബിക്കില്‍ ഫഹദ് യൂസഫ് പി എന്നിവർ ഒന്നാം റാങ്ക് നേടി. ബി.സി.എയില്‍ അഖില്‍ വി.എ (രണ്ടാം റാങ്ക്), സഫാ മറിയം (ആറാം റാങ്ക്), ആയിഷ മെഹറിൻ (ഏഴാം റാങ്ക്) എന്നിവരും ബി.എസ്.സി മൈക്രോബയോളജിയില്‍ ഫിദ മിർസ (രണ്ടാം റാങ്ക്), അബിയ ഫാത്തിമ (എട്ടാം റാങ്ക്), കെ.എൻ. നഹ് ല (ഒൻപതാം റാങ്ക്) എന്നിവരും വിജയികളായി.

ബി.എസ്.സി ഇലക്‌ട്രോണിക്സില്‍ നഫീസത്തുല്‍ മിസ്രിയ ഇബ്രാഹിം (രണ്ടാം റാങ്ക്), ഫാത്തിമ ഫഹിമ പി.എസ് (മൂന്നാം റാങ്ക്), സഹല പി.എസ് (നാലാം റാങ്ക്), ദേവലക്ഷ്മി കെ.വി (അഞ്ചാം റാങ്ക്), ഫാത്തിമത്തുല്‍ നസ്രിയ എൻ.എ (ആറാം റാങ്ക്), മുഹമ്മദ് സഹല്‍ (ഒൻപതാം റാങ്ക്), നസ്റിൻ ഫാത്തിമ എം.എൻ (പത്താം റാങ്ക്) എന്നിവർ റാങ്ക് നേടി. ബി.എ അറബിക്കില്‍ അർസാൻ അബ്ബാസ് (രണ്ടാം റാങ്ക്), സമീറ എൻ.എച്ച്‌ (അഞ്ചാം റാങ്ക്), റെജ തസ്‌ലീം (ആറാം റാങ്ക്), ഉമൈർ അലി വി.എ (എട്ടാം റാങ്ക്), മുഹമ്മദ് ഇഹ്സാൻ (ഒമ്പതാം റാങ്ക്) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.

ബി.എ ഇംഗ്ലീഷില്‍ നേഹ സുധീർ (നാലാം റാങ്ക്), നജ നാർവിൻ ടി. (ഒൻപതാം റാങ്ക്) എന്നിവരും ബി.എസ്.സി ബയോടെക്നോളജിയില്‍ മൻസില സലിം (ആറാം റാങ്ക്), കൃഷ്ണപ്രിയ കെ.എസ് (ഏഴാം റാങ്ക്), രംഭ ഉമേഷ് (ഒൻപതാം റാങ്ക്) എന്നിവരും മികച്ച വിജയം കരസ്ഥമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi