തൃക്കാക്കര : ലോകമെമ്ബാടും കമ്ബ്യൂട്ടര്‍ രംഗത്തെ ഭീഷണിയിലാക്കിയ റാന്‍സംവെയര്‍ ഇന്ത്യയിലും പിടിമുറുക്കുന്നതായി സൂചന. കമ്ബ്യൂട്ടറിലുള്ള ഫയലുകള്‍, ചിത്രങ്ങള്‍, വീഡിയോ മുതലായവ എന്‍ക്രിപ്റ്റ് ചെയ്യുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നതാണ് റാന്‍സംവെയര്‍. ഫയല്‍ വീണ്ടെടുക്കുവാനായി റാന്‍സം (മോചനദ്രവ്യം ) ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇതിനെ റാന്‍സം വെയര്‍ എന്ന് വിളിക്കുന്നത്.
ആരോഗ്യമേഖലയാണ് റാന്‍സംവെയറുകാരുടെ പ്രധാന ഇരകള്‍. ഭീമമായ തുകയാണ് തട്ടിപ്പു സംഘങ്ങള്‍ ആവശ്യപ്പെടുക. ഇത് നല്‍കിയാല്‍പോലും ഫയലുകള്‍ വീണ്ടെടുക്കാം എന്നതിന് യാതൊരു ഉറപ്പുമില്ല.
സോഫ്റ്റ്‌വെയര്‍, നെറ്റ് വര്‍ക്ക് സുരക്ഷാ ന്യൂനത മൂലമോ, ഇ-മെയില്‍ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ആകും ഇത്തരം വൈറസുകള്‍ കമ്ബ്യൂട്ടറില്‍ പ്രവേശിക്കുക.
റാന്‍സംവെയര്‍ എങ്ങനെ പടരുന്നു ?
കമ്ബ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള എറ്റേണല്‍ ബ്ളൂ എന്ന സെക്യൂരിറ്റി പിഴവ് വഴി ആണിത് പരക്കുന്നത്. അനാവശ്യ ലിങ്ക് ക്ലിക്ക് ചെയ്താലും, അജ്ഞാത മെയിലുകളില്‍ അറ്റാച്ച്‌മെന്റ് വഴിയും നെറ്റ്‌വര്‍ക്കാകെ ഇത് പടരും.
സുരക്ഷാ മുന്‍കരുതലുകള്‍
• സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുത്
• നോട്ടിഫിക്കേഷനുകള്‍ വായിച്ചു മനസിലാക്കാതെ അംഗീകരിക്കരുത്
• സോഫ്റ്റ്‌വെയര്‍ ഒറിജിനല്‍ സൈറ്റില്‍ നിന്നെന്ന് റപ്പുവരുത്തുക
• വിശ്വാസയോഗ്യമല്ലാത്ത ഇമെയില്‍ വഴി വരുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. അറ്റാച്ച്‌മെന്റുകള്‍ ശ്രദ്ധിക്കണം.
• നല്ല ആന്റിവൈറസ് ഉപയോഗിക്കുക.
•പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കുക.
• ആപ്ളിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്‌ഡേറ്റഡ് ചെയ്യുക.
• ശക്തമായ പാസ്‌വേര്‍ഡ് ഉപയോഗിക്കുക
• പ്രധാനപ്പെട്ട ഫയലുകള്‍ക്ക് പതിവായി എക്‌സ്റ്റേണല്‍/ ക്‌ളൗഡ് ബാക്കപ്പ്

