Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

റേഷന്‍ അരിയില്‍ എലിയുടെ അവശിഷ്ടം

പിറവം: പട്ടികജാതിയില്‍പ്പെട്ട മുണ്ടിതേവന്‍ കിരാതമംഗലം വാങ്ങിയ റേഷന്‍ അരിയില്‍ എലി കാഷ്ഠവും മറ്റ് അവിശഷ്ടങ്ങളും കണ്ടതായി പരാതി.

പാമ്ബാക്കുട പഞ്ചായത്തില്‍ പെരിയപ്പുറത്തെ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയിലാണ് ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. അരിയുമായി തിരിച്ച്‌ കടയില്‍ എത്തി അരി മാറിതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടക്കാരന്‍ ഈ അരി ഇങ്ങനെ വിതരണം ചെയ്യാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്ന് പറഞ്ഞ് 80 വയസുള്ള മുണ്ടിയെ തിരിച്ചയച്ചു. അരി മാറിക്കൊടുക്കാന്‍ റേഷന്‍ കട ഉടമയോട് നിര്‍ദ്ദേശിച്ചതായി സപ്ലൈ ഓഫീസില്‍ നിന്നും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi