Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റേഷൻകട പൂട്ടരുത്: ബി.ജെ.പി നിവേദനം

റേഷൻകട പൂട്ടരുത്: ബി.ജെ.പി നിവേദനം

ലഞ്ഞി: ഇലഞ്ഞി മുത്തോലപുരം കവലയിലെ റേഷൻകട അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി.

പ്രദേശവാസികളുടെ ഏക ആശ്രയമായ കട നിലനിറുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ഷിബുവിന് ബി.ജെ.പി നിവേദനം നല്‍കി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷൈബി തോമസ്, കർഷക മോർച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് മരങ്ങാട്ട്, ജനറല്‍ സെക്രട്ടറി അജി മലയില്‍ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി ഇടപെടാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi