കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കേന്ദ്ര സർക്കാരിന്റെ ഖജനാവില്‍ 2.16 ലക്ഷം കോടി രൂപയുടെ വരുമാനമെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ്.
നികുതി, തീരുവ, മറ്റ് സർക്കാർ ഫീസുകള്‍ എന്നീ ഇനങ്ങളിലായാണ് റിലയൻസ് ഇൻഡസ്ട്രീസിന് ലഭിച്ച ഓരോ നൂറ് രൂപയിലും 47 രൂപ സർക്കാരിന് നല്‍കിയത്. 2024-25 സാമ്പത്തിക വർഷത്തെ 2.10 ലക്ഷം കോടി രൂപയേക്കാള്‍ 2.95 ശതമാനം അധികം തുക ഇത്തവണ നല്‍കി. പത്ത് വർഷത്തിനിടെ ദേശീയ ഖജനാവിലേക്ക് 15 ലക്ഷം കോടി രൂപയിലധികമാണ് റിലയൻസ് നല്‍കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ റിലയൻസ് സൃഷ്ടിച്ച 4,63,448 കോടി രൂപയുടെ ആകെ മൂല്യവർദ്ധനയില്‍ ഏറ്റവും വലിയ വിഹിതമായ 2,16,472 കോടി രൂപയാണ് ദേശീയ ഖജനാവിലേക്ക് നല്‍കിയത്. ഗ്രൂപ്പിലേക്കുള്ള പുനർനിക്ഷേപമായി 1,63,815 കോടി രൂപയും (35.3ശതമാനം), കടം നല്‍കിയവർക്കുള്ള വിഹിതം 43,152 കോടി രൂപ (9.3ശതമാനം), ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ 30,318 കോടി രൂപയും (6.5ശതമാനം), ഓഹരി നിക്ഷേപകരുടെ വിഹിതം 7,443 കോടി രൂപയും (1.6%), സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങള്‍ക്കായി 2,248 കോടി രൂപയും (0.5%) റിലയൻസ് ഇൻഡസ്ട്രീസ് ചെലവഴിച്ചു.

