കോലഞ്ചേരി: പുത്തന്‍കുരിശ് ടൗണില്‍ മത്സ്യ മാര്‍ക്കറ്റിന് മുമ്ബിലുള്ള റോഡില്‍ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പാലിയേത്ത് പരാതി നല്‍കി.ഇവിടെയുള്ള കാനയുടെ മുകളില്‍ മണ്ണിട്ട് നികത്തിയതാണ് പ്രശ്നം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി പോലുള്ള സംക്രമിക രോഗങ്ങള്‍ക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടിലെന്ന് പരാതിയില്‍ ചൂണ്ടികാണ്ടി.
