റിയോഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്കും എ സി മിലാന്റെ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡൊണാരുമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് റൊണാള്‍ഡോ താന്‍ കൊവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവിട്ടത്. തനിക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ബെലോ ഹൊറിസോണ്ടെയിലെ ഹോട്ടലില്‍ ഐസൊലേഷനിലാണെന്നും റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. ഡൊണാരുമ്മയ്ക്കും വിംഗര്‍ ജെന്‍സ് പീറ്റര്‍ ഹൗഗിനും മൂന്ന് ടീം സ്റ്റാഫിനും കൊവിഡ് പോസിറ്റീവാണെന്ന് എസി മിലാന് ക്ലബ് അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. ഇവര്‍ക്കും യാതൊരു രോഗ ലക്ഷണവുമില്ല. എല്ലാവരും ഐസൊലേഷനിലാണ്.

