Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സഹകരണ ജോ. രജിസ്ട്രാറെ യൂത്ത് കോണ്‍. ഉപരോധിച്ചു

ണ്ണൂർ: ജില്ലയില്‍ പെൻഷൻ വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ പി.വി വത്സരാജിനെ ഉപരോധിച്ചു.

മേയ് 25ന് പെൻഷൻ വിതരണം സംബന്ധിച്ച്‌ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടും ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍ പെൻഷൻ വിതരണം നടത്തിയില്ലെന്ന ആരോപണത്തിലാണ് സമരം അരങ്ങേറിയത്. ജില്ലയില്‍ പെൻഷൻ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും ഉടൻ പൂർത്തിയാക്കുമെന്നും ജോയിന്റ് രജിസ്ട്രാർ ഉറപ്പ് നല്‍കിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ, എം.കെ വരുണ്‍, അതുല്‍ നാരായണൻ, വി.വി ഷജില്‍, ജനീഷ് പാതിരക്കാട്, നിവേദ് മനോഹരൻ, പ്രകീർത്ത് മുണ്ടേരി തുടങ്ങിയവർ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi