Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹകരണ സംഘാംഗങ്ങള്‍ക്ക് അരലക്ഷം ചികിത്സാസഹായം

സഹകരണ സംഘാംഗങ്ങള്‍ക്ക് അരലക്ഷം ചികിത്സാസഹായം

തിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള സഹകാരികള്‍ക്ക് സഹകരണ വകുപ്പ് സമാശ്വാസ നിധിയില്‍ നിന്ന് 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതി സെപ്തംബര്‍ ഒന്നിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യവിതരണം നിര്‍വഹിക്കും. മൊത്തം 26.79 കോടിയാണ് നല്‍കുന്നത്. അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം കവിയരുത്.

അപേക്ഷാ ഫോറം www.corporation.kerala.gov.in

എന്ന വെബ്‌സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭിക്കും. ചെക്കായിട്ടാണ് തുക നല്‍കുന്നത്.

#സഹായം ഇവര്‍ക്ക്

അര്‍ബുദം, വൃക്കരോഗം, പക്ഷാഘാതം, എച്ച്‌.ഐ.വി ബാധിതര്‍, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കരള്‍ രോഗം ബാധിച്ചവര്‍, വാഹനാപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍, ശയ്യാവലംബരായവര്‍, ഇവരുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതി ദുരന്തത്തില്‍ വീടുംമറ്റും നഷ്ടപ്പെട്ട സഹകാരികള്‍

ആവശ്യമായ രേഖകള്‍

# വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്
#തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
# മെഡിക്കല്‍ റിപ്പോര്‍ട്ടും, ചികിത്സാ സര്‍ട്ടിഫിക്കറ്റും
#അവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi