ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം"എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രത്തില്‍ ജാതി-ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പൊലീസ് ഓഫീസറും, അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങള്‍, റിയാലിസ്റ്റ്ക് ത്രില്ലർ ജോണറില്‍ ദൃശ്യവത്കരിക്കുന്നു.
പി ഡബ്ള്‍യൂ എല്‍ ഒ എന്റർടെയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. ക്ലൈമാക്സ് രംഗങ്ങള്‍ ഒരേ സമയം ഏഴ് ക്യാമറകള്‍ ഉപയോഗിച്ച് നാല് സിനിമ ട്ടോഗ്രാഫേഴ്സിന്റെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ തർക്കം പൂർത്തിയായി.
സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തില്‍,സിംബാദ്,റോഷൻ ജോസ്, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,ലൈൻ പ്രൊഡ്യൂസർ-ഷാജി അസീസ്,സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ-വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കണ്‍ട്രോളർ-ഫിജോ ഫിലിപ്പ്,സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്-സുരേഷ് പിഷാരടി, മാർക്കറ്റിംഗ്-പ്രതീഷ് ശേഖർ, പി .ആർ. ഒ എ .എസ്. ദിനേശ്.

