Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമഗ്ര ടൂറിസം മാസ്റ്റര്‍ പ്ലാനുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

സമഗ്ര ടൂറിസം മാസ്റ്റര്‍ പ്ലാനുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

തൊടുപുഴ: സമഗ്രടൂറിസം വികസനം ലക്ഷ്യമാക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്.

നെടിയശാല മുണ്ടൻമലയില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി നിലവിലുള്ള മൂന്നുനില ടൂറിസം പവലിയന് മുകളില്‍ നാലാം നില നിർമ്മിച്ച്‌ വിപുലീകരിക്കുകയും മനോഹരമാക്കുകയും ചെയ്ത വാച്ച്‌ ടവറിന്റെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴയില്‍ വളരെ വേഗം വികസിച്ചു വരുന്ന ഗ്രാമീണ ടൂറിസത്തിന്റെ ഹബ്ബായി മുണ്ടൻമല ടൂറിസം പവലിയനെ മാറ്റിയെടുക്കുന്ന തരത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വാച്ച്‌ ടവർ നിർമ്മിച്ചിട്ടുള്ളത്. സമുദ്രനിരപ്പില്‍ നിന്നും വളരെയധികം ഉയർന്ന മുണ്ടൻ മലയുടെ മുകളില്‍ നാലുനിലകളിലായി പണി തീർത്തിട്ടുള്ള പവലിയനില്‍ നിന്നും പ്രകൃതിരമണീയമായ വലിയ ദൂരക്കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകളില്‍ ഉള്‍പ്പെടുന്ന വിശാലമായ താഴ്വാര ഭംഗിയാണ് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. രാമക്കല്‍മേടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തണുത്തകാറ്റും, കോടമഞ്ഞും ഇവിടം സന്ദർശിക്കുന്നവർക്ക് പ്രത്യേക അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബ്, സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി ഷാജി, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബബിത അനൂപ്, വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കുന്നംകോട്ട് , ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ സിയാദ് ടി.ഇ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ദീപ ടി.ആർ എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi