ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്ബദ്‌വ്യവസ്ഥ കരകയറുന്നുവെന്ന സൂചനകള്‍ നല്‍കി കഴിഞ്ഞമാസം ഇ-ബില്ലുകളില്‍ വന്‍ വര്‍ദ്ധനയുണ്ടായി. സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്കുനീക്കത്തിലുണ്ടായ വര്‍ദ്ധനയാണ് ഇതു വ്യക്തമാക്കുന്നത്. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് ആവശ്യമായ രേഖയാണ് എക്കണോമിക് - വേ അഥവാ ഇ-വേ ബില്‍.
13.85 ലക്ഷം കോടി രൂപ മതിക്കുന്ന 4.87 കോടി ഇ-വേ ബില്ലുകള്‍ ആഗസ്‌റ്റില്‍ ഉപയോഗിക്കപ്പെട്ടുവെന്ന് ജി.എസ്.ടി.എന്‍ വ്യക്തമാക്കി. ജൂലായില്‍ 13.66 ലക്ഷം കോടി രൂപയുടെ 4.76 കോടി ഇ-വേ ബില്ലുകളും ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു.
ഇ-വേ ബില്ലും കൊവിഡും
കൊവിഡിന് മുമ്ബ് അഞ്ചുകോടിക്ക് മേലുണ്ടായിരുന്ന പ്രതിമാസ ഇ-ബില്ലുകള്‍ ലോക്ക്ഡൗണില്‍ കുത്തനെ കുറഞ്ഞിരുന്നു.
കണക്കുകള്‍ ഇങ്ങനെ:
ഫെബ്രുവരി
ബില്ലുകള്‍ : 5.36 കോടി
മൂല്യം : ₹15.39 ലക്ഷം കോടി
ഏപ്രില്‍
ബില്ലുകള്‍ : 84.53 ലക്ഷം
മൂല്യം : ₹3.09 ലക്ഷം കോടി
മേയ്
ബില്ലുകള്‍ : 2.51 കോടി
മൂല്യം : ₹8.98 ലക്ഷം കോടി
ജൂണ്‍
ബില്ലുകള്‍ : 4.27 കോടി
മൂല്യം : ₹12.4 ലക്ഷം കോടി
ജൂലായ്
ബില്ലുകള്‍ : 4.76 കോടി
മൂല്യം : ₹13.66 ലക്ഷം കോടി
ആഗസ്‌റ്റ്
ബില്ലുകള്‍ : 4.87 കോടി
മൂല്യം : ₹13.85 ലക്ഷം കോടി

