Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമ്ബര്‍ക്കം കൂടി  434 രോഗികള്‍

സമ്ബര്‍ക്കം കൂടി 434 രോഗികള്‍

തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്നലെ 434 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇന്നലെ വീണ്ടും നാനൂറ് പിന്നിട്ടു. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി.

7 ന് മരിച്ച മുക്കോല സ്വദേശി ലിസി സാജന്‍, അബ്ദുല്‍ റഷീദ് എന്നിവരുടെ മരണം കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 428 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗവ്യാപനമുണ്ടായത്. ഇന്നലെത്തെ രോഗികളില്‍ 152 പേര്‍ മാത്രമാണ് നഗരപരിധിയിലുള്ളവര്‍. ശേഷിക്കുന്നവര്‍ ഗ്രാമ മേഖലയിലായതിനാല്‍ രോഗം നാഗരാതിര്‍ത്തി പിന്നിട്ട് ഗ്രാമീണ മേഖലയിലേക്ക് കൂടി വ്യാപിച്ചതായാണ് സൂചന. വെങ്ങാനൂര്‍, വിഴിഞ്ഞം, മമ്ബള്ളി,കെട്ടുപാറ, അഞ്ചുതെങ്ങ്, പൂജപ്പുര, കോവളം എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതല്‍ രോഗികളുള്ളത്.

 നിരീക്ഷണത്തിലുള്ളവര്‍ -20,046
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -16,474
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ -2,867
കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ -705
 ഇന്നലെ നിരീക്ഷണത്തിലായവര്‍ -1,250

സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്കും

ദുരിതാശ്വാസക്യാമ്ബില്‍ 21 പേര്‍ക്കും കൊവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ തടവുകാരടക്കം 101 പേര്‍ക്ക് സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്ബിലുണ്ടായിരുന്ന 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇത് വലിയ ആശങ്കയാണുണ്ടാക്കിയിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi