Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംശയ നിഴലില്‍ ഹൂഡ

സംശയ നിഴലില്‍ ഹൂഡ

ദുബായ്: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സോഷ്യല്‍ മീഡിയയില്‍ താന്‍ പ്ളേയിംഗ് ഇലവനിലുണ്ട് എന്ന് വ്യക്തമാക്കുന്ന രീതിയില്‍ പോസ്റ്റിട്ട പഞ്ചാബ് കിംഗ്സ് താരം ദീപക് ഹൂഡ ഒത്തുകളി നിഴലില്‍.

മത്സരത്തില്‍ പഞ്ചാബിന്റെ തോല്‍വിയും അവസാന ഓവറില്‍ റണ്‍സെടുക്കാതെയുള്ള ഹൂഡയുടെ പുറത്താകലും സംശയം ജനിപ്പച്ചിതോടെ അന്വേഷണം നടത്താന്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തീരുമാനിച്ചു.

ടീം ഹെല്‍മെറ്റ് തലയില്‍ വെച്ചുള്ള തന്റെ ചിത്രം ''ഹിയര്‍ വി ഗോ" എന്ന ക്യാപ്ഷനോടെയാണ് ഹൂഡ പോസ്റ്റ് ചെയ്തത്. പ്ലേയിംഗ് ഇലവനെ കുറിച്ച്‌ മത്സരത്തിന് മുമ്ബ് ഒരു സൂചനയും കളിക്കാരോ ടീമുമായി ബന്ധപ്പെട്ടവരോ നല്‍കരുതെന്നാണ് നിയമം.

മത്സരത്തിന്റെ അവസാന ഓവറില്‍ മാര്‍ക്രമും ഹൂഡയും ക്രീസിലുണ്ടായിരുന്ന അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. ആദ്യ പന്തില്‍ മാര്‍ക്രം സിംഗിളെടുത്തു. രണ്ടാം പന്ത് മിസാക്കിയ ഹൂഡ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. മത്സരത്തില്‍ രണ്ട് റണ്‍സിനാണ് പഞ്ചാബ് തോറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi