ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് താമല്ലാക്കല്‍ ഡിവിഷനില്‍ കൊവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 40 കേന്ദ്രങ്ങളില്‍ സാനിട്ടൈസര്‍ കിയോസ്കുകള്‍ സ്ഥാപിക്കും.പദ്ധതിയുടെ ഉദ്ഘാടനം കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കേരള ബാങ്ക് ഡയറക്ടര്‍ എം.സത്യപാലന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം യമുന അദ്ധ്യക്ഷയായി. ടി.എന്‍ കൃഷ്ണന്‍കുട്ടി .ആര്‍ .രതീഷ് ഗ്രാമ പഞ്ചായത്ത് അംഗം ലത ശരവണ,ശ്രീലത.ഡി.രാജന്‍., മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിന്‍്റ അലക്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവ് എന്നിവര്‍ സംസാരിച്ചു.

