Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും

കൊച്ചി: സപ്ലൈകോ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു് തുടക്കം കുറിക്കുമെന്ന് സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സൊമോറ്റോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത് . തുടക്കത്തില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കും. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ ലഭിക്കും. ഇപെയ്‌മെന്റാണ് നടത്തേണ്ടതെന്നും സി. എം.ഡി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi