കൊച്ചി: മലങ്കര മല്‍പ്പാനും സഭാ വക്താവുമായ ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌ക്കോപ്പയുടെ എഴുപതാം പിറന്നാള്‍ ആഘോഷം ഇന്ന് പാമ്പാക്കുട സെന്റ് ജോണ്‍സ് എഫേസോസ് ഓർത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി ഇടവകയിലെ 21 കുടുംബയൂണിറ്റുകളുടെ സംയുക്തവാർഷികത്തില്‍ സപ്തതി നിറവിലുള്ള ഇടവകാംഗങ്ങളെ ആദരിക്കും. സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഹൃദയശസ്ത്രക്രിയ സഹായ പദ്ധതിയും പ്രഖ്യാപിക്കുമെന്ന് സഹവികാരിമാരായ ഫാ.പോള്‍ ജോണ്‍ കോനാട്ട്, ഫാ.ടോം ബേബി, ഫാ.ജോണ്‍ പുത്തൂരാൻ എന്നിവർ അറിയിച്ചു.

