Dailyhunt

സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രിയമേറി

കോട്ടയം: കൊവിഡ് ദുരിതകാലത്തും പൊതുവിദ്യാഭ്യാസത്തോടുള്ള പ്രിയം കുറയുന്നില്ല. ഒന്നരപതിറ്റാണ്ടിനിടെ ജില്ലയില്‍ ഗവണ്‍മെന്‍്റ്, എയ്ഡഡ്‌ സ്കൂളുകളിലെ ഏറ്റവും കുടുതല്‍ പ്രവേശനമാണ് ഇക്കുറി നടന്നത്. സ്കൂളുകള്‍ തുറന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ അഡ്മിഷന്‍ നേടിയിരിക്കുന്നത് 30,000 ലധികം കുട്ടികളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലയിലും വന്‍ മുന്നേറ്റം ഉണ്ടാക്കുകയാണ്. 15 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അഡ്മിഷനാണിത്. അഞ്ചുവര്‍ഷമായി ഒന്നാം ക്ലാസ്സ് ഉള്‍പ്പെടെ 15,000 ത്തോളം കുട്ടികള്‍ ആണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ എത്തിയതെങ്കില്‍ ഇക്കുറിയത് ഇരട്ടിയായി.

ഒന്നാം ക്ലാസ്സ് കഴിഞ്ഞാല്‍ 5ലും 8 ലും ആണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിയത്. ഒന്നാം ക്ലാസ്സില്‍ ഇത് വരെ എത്തിയത് പതിനായിരത്തിലധികമാണ്. സ്കൂള്‍ തുറക്കുമ്ബോള്‍ ഇത് 12000 കടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം രണ്ടു മുതല്‍ 10 വരെ പുതിയതായി എത്തിയത് 7054 കുട്ടികളായിരുന്നു. എന്നാല്‍ ഇപ്രാവശ്യം ഇത് 20128 ആയി. മൂന്നിരട്ടിയോളം.

പുതുതായി എത്തിയത്

 രണ്ടില്‍ 750

 മൂന്നില്‍ 797,

 നാലില്‍ 673

അഞ്ചില്‍ 8780

 ആറില്‍ 1400

 ഏഴില്‍ 941

 എട്ടില്‍ 5894

ഒന്‍പതില്‍ 699

പത്തില്‍ 194

ആകെ 20128

പിന്നിട്ട വഴികളിലെ നേട്ടങ്ങള്‍

 ജില്ലയിലെ മുഴുവന്‍ ക്ലാസ്സ് മുറികളും ഹൈടെക്കായി.

 42 ഗവ.സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലായി

 ഏബിള്‍ 2 വിജയോല്‍സവം പഠന നിലവാരമുയര്‍ത്തി

'' പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇനിയും പുതിയ പദ്ധതികളുണ്ടാവും. ഇത്തവണത്തേക്കാള്‍ മികച്ച വിജയശതമാനമാണ് ലക്ഷ്യം''

കെ.ജെ.പ്രസാദ് കുമാര്‍, കോ-ഓര്‍ഡിനറ്റര്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi