Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; മില്‍മ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി

സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; മില്‍മ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി

കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. യൂണിയൻ പിരിച്ചുവിട്ടതില്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് പാലിക്കേണ്ട നടപടികർമ്മങ്ങള്‍ പാലിച്ചില്ലെന്ന് കോടതി പറഞ്ഞു.

അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റി പഴയ ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നിർദേശം.

നേരത്തെ സമർപ്പിച്ച ഹർജിയില്‍ സർക്കാർ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നെങ്കിലും അതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. കൂടിയാലോചനകള്‍ നടത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തശേഷം മാത്രമാണ് ഇത്തരത്തില്‍ പിരിച്ചുവിടാൻ അനുവാദമുള്ളത്. എന്നാല്‍ അത്തരം നടപടികർമ്മങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാല്‍ ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങള്‍ പാലിച്ച്‌ സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ശബരിമലയ്ക്ക് നല്‍കിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മില്‍മ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi