Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സാര്‍വത്രിക സൗജന്യ വാക്സിനേഷന്‍ പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ഇന്ത്യയുടെ സാര്‍വത്രിക സൗജന്യ വാക്സിനേഷന്‍ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്സിന്‍ നയപ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയത്തില്‍ പറഞ്ഞു. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനം പേര്‍ക്ക് മാത്രമേ വാക്സിനേഷന്‍ നല്‍കാനായുള്ളൂ. സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി വാക്സിനുകള്‍ മരുന്നു കമ്ബനികള്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ അനുവാദം കൊടുത്തിരിക്കുന്നു.

കേന്ദ്രത്തിന് 150 രൂപയ്ക്ക് ലഭിക്കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ 400 രൂപക്ക് വാങ്ങി വിതരണം ചെയ്യാനാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ വലിയ വില കൊടുത്ത് വാക്സിന്‍ വാങ്ങി വിതരണം ചെയ്യണമെന്ന് പറയുമ്ബോഴും കേരളത്തില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാക്സിന്റെ വില വര്‍ദ്ധന വന്‍ സാമ്ബത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കും. എ.കെ. ചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi