Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സയന്‍സ് ക്ലബ്  ഉദ്ഘാടനം

സയന്‍സ് ക്ലബ് ഉദ്ഘാടനം

ആയൂര്‍: ചടയമംഗലം ഗവ.മഹാത്മാഗാന്ധി എച്ച്‌.എസ്.എസില്‍ 2021-22 വര്‍ഷത്തിലെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചിലെ സയന്റിഫിക് ഓഫീസര്‍ ഡോ.അനുരാജ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പ്രഥമാദ്ധ്യാപിക ഷീലാകുമാരിഅമ്മ അദ്ധ്യക്ഷയായി. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചു. അദ്ധ്യാപകരായ എസ്.ദീപ,ഗംഗാകുമാരി, എസ്.കവിത, സീനിയര്‍ അസിസ്റ്റന്റ് വി.ലതിക,സ്റ്റാഫ് സെക്രട്ടറി കെ.എസ്.ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ജെ.പി.ഹരികുമാര്‍ സ്വാഗതവും കെ.എസ് .ഹരിജ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi