ചേർത്തല: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുൻ വശത്തെ റോഡില്‍ സീബ്രാലൈൻ വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി.
ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വോളോർവട്ടം ശശികുമാറാണ് പരാതി നല്‍കിയത്. ഇവിടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. റോഡിന്റെ തെക്ക് വശത്ത് അലക്ഷ്യമായും അനധികൃതമായും നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതുംദുരിതമാണ്.ചേർത്തല -തണ്ണീർമുക്കം റോഡില്‍ ട്രാൻ. ബസ്റ്റാൻഡിന് മുന്നില്‍ സീബ്രാലൈൻ വരയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നല്‍കണമെന്നും കളക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ചേർത്തല ഡിവൈ.എസ്.പിക്ക് പരാതി കൈമാറി.
