Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെറ്റില്‍ കങ്കണ സെറ്റാണ്

സെറ്റില്‍ കങ്കണ സെറ്റാണ്

എപ്പോഴും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. എന്നാല്‍ തന്റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് കൊണ്ട് ഫാഷന്‍ ലോകത്തിന്റെയും ഫാഷനിസ്റ്റുകളുടെയും ശ്രദ്ധ നേടാനും താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെറ്റ് സാരിയില്‍ സുന്ദരിയായിരിക്കുകയാണ് കങ്കണ.

വൈറ്റില്‍ ഗോള്‍ഡ് ബോര്‍ഡറുള്ള സെറ്റ് സാരിയോടൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് കങ്കണ ധരിച്ചിരിക്കുന്നത്.

വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും നടി അണിഞ്ഞിട്ടുണ്ട്. റെഡ് ലിപ്സ്റ്റിക് കങ്കണയെ കൂടുതല്‍ മനോഹരിയാക്കി. തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്. കങ്കണ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi