മൂവാറ്റുപുഴ: അങ്കമാലി- എരുമേലി ശബരി റെയില്‍വേ പദ്ധതി സ്ഥല ഉടമകളോടുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ലാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ഒഫ് ശബരി റെയില്‍വേ പ്രോജക്റ്റിന്റെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി ജിജോ പനച്ചിനായില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തങ്ങളുതല്ലാത്ത കാരണങ്ങളാല്‍ ശബരി റെയില്‍ പദ്ധതി വൈകിയതിന് സ്ഥലം ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും, ശബരി റെയില്‍വേ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം മാറ്റുന്നില്ലെങ്കില്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് സര്‍വേ കല്ല് നീക്കം ചെയ്ത് നല്‍കണമെന്നും ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ലാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ഓഫ് ശബരി റെയില്‍വേ പ്രോജക്റ്റിന്റെ ഭാരവാഹികളായ എം സി അനീഷ് കുമാര്‍, എം പി വിശ്വനാഥന്‍ നായര്‍, എന്‍.
