Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല: മുന്നൊരുക്കങ്ങള്‍  പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ (

ശബരിമല: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ (

റാന്നി : ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്ബുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ .പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു.

എം.എല്‍.എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ പമ്ബയിലെത്തി ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മലകയറ്റം. സന്നിധാ നത്തിലെത്തി ദര്‍ശനം നടത്തിയശേഷം
ശബരിമല മണ്ഡല -- മകരവിളക്ക് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം ചേര്‍ന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.കെ.അജികുമാര്‍, പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ ജോണിക്കുട്ടി, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi