കൊച്ചി: ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ കാലാവധി ഹൈക്കോടതി നീട്ടിനല്‍കി. 2026 ജൂണ്‍ 30മുതല്‍ രണ്ട് വർഷത്തേക്കാണ് നീട്ടിയത്.
നിലവിലെ കാലാവധി 29ന് അവസാനിക്കാനിരിക്കേ സ്പെഷ്യല്‍ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.
2024 ജൂണ്‍ 29നാണ് ജയകൃഷ്ണൻ ചുമതലയേറ്റത്. മികച്ച സേവനം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. കൊട്ടാരക്കര സ്പെഷ്യല്‍കോടതി (എസ്.സി/എസ്.ടി ആക്‌ട്) ജഡ്ജി എന്ന ചുമതല തുടർന്നും നിർവഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

