Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ശക്തമായ മഴയില്‍ മരച്ചില്ല ഒടിഞ്ഞു വീണ് വീട് തകര്‍ന്നു

കൊല്ലം: മടത്തറയില്‍ ഇന്നലെ പെയ്ത കനത്ത മഴയോടൊപ്പം വീശിയ കാറ്റില്‍ വനാതിർത്തിയില്‍ നിന്നിരുന്ന മരങ്ങള്‍ ഒടിഞ്ഞു വീണ് വീട് തകർന്നു.

മടത്തറ ശിവൻമുക്ക് വഞ്ചിയോട് ആദിവാസി ഉന്നതിയിലെ ആരോമല്‍ ഭവനില്‍ രാജേഷിന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു സംഭവം ഈ സമയം രാജേഷിന്റെ ഭാര്യ ഐശ്വര്യയും മക്കളായ ആരോമല്‍ ( 8), അക്ഷയ് (5), ആരന്തിക (1) എന്നിവർ വീട്ടിലുണ്ടാായിരുന്നു. വനത്തിലെ തേമ്പാവ് മരത്തിന്റെ ശിഖരം ഓടിഞ്ഞു വീടിനോട് ചേർന്നുള്ള തെങ്ങില്‍ വന്നിടിക്കുകയും തുടർന്ന് തെങ്ങ് ഒടിഞ്ഞു വീട്ടിലേക്ക് പതിക്കുകയായിരുന്നു. ആരോമലിന്റെ കൈക്ക് പരിക്കേറ്റു. തുടർന്ന് കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടുപകരണങ്ങള്‍ പൂർണ്ണമായും നശിച്ചു. .2 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.ചിതറ ഗ്രാമപഞ്ചായത്ത്‌ അംഗം അസ്‌ലം മടത്തറയുടെ ഇടപെടലിനെ തുടർന് കുടുംബത്തെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപാർപ്പിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi