നാഗപ്പുഴ: സംസ്ഥാന സർക്കാർ സംരക്ഷിത കാവായി പ്രഖ്യാപിച്ചിട്ടുള്ള നാഗപ്പുഴ ശാന്തുകാട് കാവിലെ സർപ്പ പ്രതിഷ്ഠാ വാർഷികം സർപ്പപ്പാട്ടുത്സവമായി ആഘോഷിച്ചു.
രാവിലെ ഒമ്പതിന് ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ഷാജന്റെ മുഖ്യകാർമികത്വത്തില്‍ വിശേഷാല്‍ സർപ്പപൂജ നടന്നു. സമൃദ്ധ് സന്താഷ്, രജീഷ് മുത്തോലപുരം എന്നിവർ സഹകാർമ്മികളായിരുന്നു. 10.30 മുതല്‍ സർപ്പപ്പാട്ട് ആചാര്യൻ മഹേഷ് പാമ്പാക്കുടയുടെ നേതൃത്വത്തില്‍ സർപ്പക്കളമെഴുതി സർപ്പപ്പാട്ടുത്സവം അരങ്ങേറി. തുടർന്ന് പ്രസാദസദ്യയോടെ ചടങ്ങുകള്‍ അവസാനിച്ചു.

