ഷെയ്ൻ നിഗം നായകനായി ഷാം സൂര്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് യേർക്കാടില്‍ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി.വാലി മോഹൻദാസ് സംവിധാനം ചെയ്ത മദ്രാസ് കാരൻ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആയിരുന്നു ഷെയ് ൻ നിഗം നായകനായി തമിഴ് അരങ്ങേറ്റം.
ഷെയ്ൻ നിഗം- ഷാം സൂര്യ ചിത്രത്തില്‍ സത്യരാജ്, ജോണ്‍ കൊക്കൻ, ഫർഹാൻ ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫർ ഹാൻ ഫാസില്‍ ഇതാദ്യമായാണ് തമിഴില്‍. പൂജ രാമചന്ദ്രൻ, മുനിഷ്കാന്ത്, ആയിഷ സീനത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ആഷിഖ് അബു ആണ് ഛായാഗ്രഹണം.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ളബ് എന്ന ചിത്രത്തിനു ശേഷം ട്രൂ സ്റ്റോറീസിന്റെ ബാനറില്‍ വിശാല്‍ വിൻസെന്റ് ടോണി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. ഇതാദ്യമായാണ് ആഷിഖ് അബു തമിഴ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. 'കാന്താര', 'കാന്താര ചാപ്റ്റർ 1' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജനീഷ് ലോക്നാഥ് ആണ് ഈണം. എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്.
കലാസംവിധാനം: വീരമണി ഗണേശൻ, സംഘട്ടനം: പി.സി. സ്റ്റണ്ട്, വസ്ത്രാലങ്കാരം: എ. കവിത, കോസ്റ്റ്യൂം: മുത്തുല്‍ ഹഫീസ്, മേക്കപ്പ്: കാർത്തിക് ഹരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം. കണ്ണൻ, ജോണ്‍ കൊക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. ശിവകുമാർ, പ്രൊഡക്ഷൻ കണ്‍ട്രോളർ: പ്രജീഷ് കെ.ടി.കെ, പി.ആർ.ഒ: ഐശ്വര്യ രാജ്.

