വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വിളംബര സമ്മേളനം നാളെ ബഹറിനില്‍ നടക്കും. ചൈനയിലെ ബെയ്ജിംഗ് നഗരത്തിലാണ് ഇക്കൊല്ലത്തെ ആദ്യ തീര്‍ത്ഥാടന വിളംബര സമ്മേളനം നടന്നത്. അതിനു പിന്നാലെയാണ് ബഹറിനിലും വിളംബര സമ്മേളനം നടക്കുന്നത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ ബഹറിനില്‍ നടക്കുന്ന സമ്മേളനത്തില്‍ ആദരിക്കും. ബഹറിനിലെ ഇന്ത്യന്‍ സമൂഹവും കേരളീയ സമാജവും സംയുക്തമായാണ് തീര്‍ത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ജി. ബാബുരാജും അറിയിച്ചു.

