Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ശ്രീമൂലനഗരം പഞ്ചായത്തില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം

കാലടി: ആവശ്യമായ കൊവിഡ് പ്രതിരോധ വാക്സിന്‍ പഞ്ചായത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.സി.എച്ച്‌ ഓഫീസര്‍ക്ക് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ നിവേദനം നല്‍കി. പഞ്ചായത്തില്‍ 45 വയസിനുമുകളിലുള്ള 300 പേര്‍ക്ക് മാത്രമേ പ്രതിരോധ വാക്സിനേഷനെടുത്തിട്ടുള്ളു. 7951 പേര്‍ക്കാണ് വാക്സിനേഷനെടുക്കേണ്ടത്. 5710 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഡോസ് നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് ഉടനെ നല്‍കേണ്ടതുമുണ്ട്. രോഗവ്യാപനം ഇതര പ്രദേശങ്ങളെക്കാള്‍ ഇവിടെ രൂക്ഷവുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi