Dailyhunt
ശ്രീനാരായണ ധര്‍മ്മ പ്രചാരണം ജില്ലാതല ഉദ്ഘാടനം

ശ്രീനാരായണ ധര്‍മ്മ പ്രചാരണം ജില്ലാതല ഉദ്ഘാടനം

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ രക്ഷാധികാരിയായ സമംഗ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുമാരനാശാന്‍ സ്‌മാരക ശ്രീനാരായണ ധര്‍മ്മ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിക്ക് സമംഗയുടെ ആദരവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ദീപു അരുമാനൂര്‍, ബിനു പാറശാല എന്നിവര്‍ നല്‍കി. എസ്.എന്‍.ഡി.പി യോഗം കോവളം യൂണിയന്‍ യൂത്ത് മൂവ്‌മെന്റും സൈബര്‍ സേനയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തോടനുബന്ധിച്ചാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. എം. വിന്‍സെന്റ് എം.എല്‍.എ, യൂണിയന്‍ പ്രസിഡന്റ് ടി.എന്‍.

സുരേഷ്, സെക്രട്ടറി തോട്ടം. പി. കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് സുശീലന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് മുല്ലൂര്‍ വിനോദ് കുമാര്‍, സൈബര്‍ സേന ചെയര്‍മാന്‍ സുരേഷ്,​ കണ്‍വീനര്‍ വരുണ്‍, വനിതാസംഘം കേന്ദ്ര സമിതി അംഗം ഗീതാ മധു, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറിയും സമംഗ കോ ഓര്‍ഡിനേറ്ററുമായ ദീപു അരുമാനൂര്‍, സമംഗ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനു കുമാര്‍ പാറശാല തുടങ്ങിയവര്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi